Thursday, January 31, 2008

symbian -ഓ എസ്സില്‍ മലയാളം സാധ്യമോ .?

ഇതിനെക്കുറിച്ച് ഗൂഗിളില്‍ കുറെ നോക്കിയെന്കിലും ഒന്നും കിട്ടിയില്ല . ലോകമെമ്പാടുമുള്ള മലയാളി സുഹൃത്ത്തുക്കളുറെ സഹായം അഭ്യര്‍ത്ത്തിച്ചുകൊള്ളുന്നു. ഗൂഗിളില്‍ നിന്നും കിട്ടിയ ചില ലിന്കുകള്‍ താഴെ ചേര്ക്കുന്നു. മലയാളം ബ്ലോഗുകള്‍ നോകിയ ഫോണിലൂറെ വായിക്കുക എന്നതനു ലക്ഷ്യം

http://discussion.forum.nokia.com/forum/showthread.php?t=92349
http://dotsis.com/mobile_phone/showthread.php?t=78859

Tuesday, January 8, 2008

ഇഷ്ട ബ്ലോഗുകള്‍ വായിക്കാന്‍, ഗൂഗിള്‍ റീഡര്‍.


പുതിയ പുതിയ ബ്ലൊഗുകള്‍ ദിവസവും ഉണ്ടായിക്കോണ്ടേ ഇരിക്കുന്നു, നമ്മൂടെ പ്രിയപ്പെട്ട ബ്ലൊഗെര്‍-മാരുടെ എണ്ണവും കൂടുന്നു. ഇഷ്ട-ബ്ലൊഗര്‍ ഇതാ നിത്യവും പുതിയ പൊസ്റ്റുകളും ഇട്ടോണ്ടെ ഇരിക്കുന്നു. ഒന്നു പോലും മിസ്സാവരുതെന്നാണ്‌ അഗ്രഹമെങ്കിലും, എല്ലാവരുടേയും ബ്ലൊഗില്‍ നിത്യവും പോയി നോക്കുക അപ്രായൊഗികം തന്നെ. ഗൂഗിലെ നമ്മുക്കായി നല്‍കുന്ന ഗൂഗിള്‍ റീഡരിലൂടെ ഈ പ്രശ്നത്തിനൊരു പരിഹാരം കാണാം. ചെയ്യേണ്ടതിത്രമാത്രം • http://reader.google.com/ ലേക്കു നിങ്ങളുടെ ജിമെയില്‍ യൂസര്‍ ഉപയോഗിച്ചു ലോഗിന്‍ ചെയ്യുക

 • അതില്‍ കണുന്ന "Add subscription" എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്ത്‌ ഇഷ്ട ബ്ലോഗുകള്‍ ഓരൊന്നായി ആഡ്‌ ചെയ്യുക

 • ഇനി, "All items" എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ഇതുവരെ വായിക്കാത്ത എല്ലാ പോസ്റ്റ്കളും ലിസ്റ്റ്‌ ആകും

 • ഇനി ഓരൊന്നായി വായിക്കുക, ഇഷ്ടപ്പെട്ടവ എല്ലാവരും ആയി പങ്കുവയ്ക്കുകയും ആകാം. ഉദാഹരണത്തിനു ഞാന്‍ ഇന്റെ ഒരു ഇഷ്ടലിസ്റ്റ്‌ നിങ്ങളുമ്മായി പങ്കുവയ്ക്കുന്നതു കാണാന്‍ ഇവിടെ ഞെക്കുക.

കുറിപ്പുകള്‍: 1. ഗൂഗിള്‍ റീഡറിനേകുരിചു കൂടുതല്‍ അറിയാന്‍ http://www.google.com/help/faq_reader.htmlഇല്‍ പോകുക

 2. ഇതേ സംവിധാനം MSN,Yahoo തുടങ്ങിയ ഇന്റര്‍നെറ്റ്‌ സേവന ദാതാക്കളും നല്‍കുന്നുണ്ട്‌

 3. RSS Feed (രാഷ്ട്രീയ സ്വയം സേവക്‌ സംഗ്‌ അല്ലാട്ടൊ) എന്ന സംവിധാനം ഉപയോഗിച്ചുട്ടുള്ള സൈറ്റുകള്‍ എല്ലാം ഇങ്ങണെ വായിക്കാന്‍ സാധിക്കും. ഇതിനേകുറിചു കൂടുതല്‍ അറിയേണ്ടവര്‍ http://en.wikipedia.org/wiki/Web_feed ഇല്‍ പോകുക

Monday, January 7, 2008

നമ്മുക്കും നമ്മുടെ ബ്ലോഗുകള്‍ PDF-ഇല്‍ ആക്കാം.മലയാളത്തില്‍ ബ്ലൊഗാന്‍ ഇന്ന് എന്തെളുപ്പനാണ്‌. ആതിനാവശ്യകരമായ ടൂള്‍സും പ്രോഗ്രാംസും ലാഭേച്ച കൂടാതെ ഉണ്ടാക്കിയെടുത്ത എല്ലാവരേയും ഈ അവസരത്തില്‍ നമിക്കുനു. ഏങ്കിലും, മലയാളം എല്ലാ ഒപറേറ്റിങ്ങ്‌-സിസ്റ്റത്തീലും ശരിയായി എല്ലാവര്‍ക്കും ഉപയോഗിക്കാനും വായിക്കാനും പറ്റുന്നില്ല എന്നതു സത്യമാണ്‌. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും തങ്ങളുണ്ടാക്കിയ ബ്ലൊഗുകള്‍ കൂട്ടുകാരുമായും വായനക്കാരുമായും പങ്കുവയ്ക്കാന്‍ കഴിയാതെ വരുന്നു.ഇതിനൊരു പരിഹാരം നിങ്ങളുടെ ബ്ലൊഗ്‌ PDF-ലെക്കു മാറ്റിയെടുത്തിട്ടു നിങ്ങളുടെ വായനക്കാര്‍ക്കും അയച്ചു കൊടുക്കാം. PDF (പോര്‍ട്ടബിള്‍ ചൊക്യുമന്റ്‌ ഫോര്‍മാറ്റ്‌) ലുള്ള്‌ ഫയല്‍സ്‌ എല്ലാതരം കമ്പ്യൂടെരിലും വായിക്കാന്‍ സാധിക്കും. ഇപ്പോള്‍ തന്നെ ഈ രീതി പലരും ഉപയോഗപ്പെടുത്തുന്നുണ്ട്‌.നടപടി ക്രമങ്ങള്‍ താഴെ ചേര്‍ക്കുന്നു.

 1. http://sourceforge.net/project/showfiles.php?group_id=57796 ഇല്‍ നിന്നും PDF-ക്രിയേറ്റര്‍ ഡൊവ്ണ്‍ലോഡ്‌ ചെയ്യുത്‌ ഇന്‍സ്റ്റാള്‍ ചെയ്യുക.


 2. നിങ്ങാളുടെ ബ്ലൊഗ്‌ ബ്രൊവ്സറില്‍ ഓപെണ്‍ ചെയ്യുക


 3. എല്ലാം നന്നായി ഡിസ്പ്ലെ ആയി എന്നു ഉറപ്പു വരുത്തിയ ശെഷം, അതിന്റെ പ്രിന്റ്‌ (Main Menu -> File -> Print) എടുക്കുക


 4. പ്രിന്റ്‌-ബൊക്സില്‍ പുതുതായി ലിസ്റ്റ്‌ ആയിരിക്കുന്ന PDFCreator എന്ന പ്രിന്റര്‍ (ആദ്യ-സ്റ്റെപ്‌ കഴിഞ്ഞപ്പൊള്‍ പുതുതായി വന്നതാണേ) ഉപയോഗിച്ചു പ്രിന്റ്‌ ചെയ്യുവാന്‍ ശ്രധ്ദിക്കണം. പിന്നെ, പുതുതായി നിര്‍മ്മിക്കപ്പെടുന്ന PDF-ന്റെ file-name തുടങ്ങിയ വിവരങ്ങള്‍ ചോദിക്കുംബോല്‍ ശ്രധിച്ച്കു നല്‍കാന്‍ മറക്കല്ലേ


കുറിപ്പ്‌: നിങ്ങളുടെ കമ്പ്യുടെറില്‍ PDF-Reader ഇല്ലെങ്കില്‍ ഇവിടെ ഞെക്കുക------------------------------------------------------------------------------Saturday, January 5, 2008

ബ്ലോഗിനുള്ളില്‍ മറ്റൊരു ബ്ലൊഗ്(ഓ?)

ഏറ്റവും പുതിയ ചില ബ്ലൊഗുകള്‍ ഞാന്‍ നിരീക്ഷിച്ച്പോള്‍ കണ്ടെത്തിയ പ്രവണതയാണ്‌, മറ്റൊരു പോസ്റ്റിനകുരിചുള്ള പ്രതികരണം(Comment) തന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ്‌ ആയി ചേര്‍ക്കുക എന്നത്. പ്രതികരണത്തിന്റെ വലുപ്പമാണു ഇതിനു കാരണം ആയി ചൂണ്ടികാട്ടാറുള്ളത്‌. അതിന്റെ ഔചിത്യം ചോദ്യം ചെയ്യാനല്ലാ ഞാന്‍ ഈ പോസ്റ്റ്‌ ഇടുന്നത്‌.

ഇങ്ങനെ ചെയ്യുംബോള്‍ വായനക്കാര്‍ക്കുണ്ടാവുന്ന, ഒരു പ്രശ്നം, പലപ്പൊഴും ഒരിജിനല്‍ വായിക്കതെ കമന്റ്‌ മാത്രം വായിക്കേണ്ടി വരുന്നു. ഇതിനൊരു പരിഹാരമാര്‍ഗ്ഗം ഒരിജിനള്‍ പോസ്റ്റ്‌, തന്റെ പൊസ്റ്റിനോടൊപ്പം ചേര്‍ക്കുക എന്നതാണ്‌. താഴെ കാണും വിധം നിങ്ങളുടെ പൊസ്റ്റിന്റെ HTML മോഡിഫൈ ചെയ്തുകൊണ്ട്‌, ഒരിജിനല്‍ പോസ്റ്റ്‌ ഇന്‍ക്ലൂട്‌ ചെയ്യാവുന്നതാണ്‌.


<iframe width="100%" height=300 src="http://www.mathrubhumi.com/">
</iframe>

ഉദാഹരണത്തിനായി, അഖില ബ്ലോഗ പ്രസിധ്ദനായ ബെര്‍ളിയച്ചായന്റെ ഒരു ഫൈവ്‌-സ്റ്റാര്‍ റേറ്റെട്‌ ബ്ലോഗ്‌ ഒന്നു ഞാന്‍ ഇതോടൊപ്പം ചേര്‍ക്കുന്നു

കുറിപ്പ്‌: ഇങ്ങണെ ചെയ്യുന്നത്‌ കോപ്പി-റൈറ്റ്‌ നിയമപരമായി ശരിയായിരിക്കുകേല എന്നു ചിലര്‍ ചൂണ്ടികാണിച്ചതിനാല്‍, ബെര്‍ളിച്ചായന്റെ ബ്ലൊഗു മാറ്റി എന്റേതുനന്നെ ഒന്നു ചേര്‍ക്കുന്നു

Thursday, January 3, 2008

ബ്ലോഗ്‌ മൊക്ഷണം തടയാന്‍ ..


വളരെ കുരച്ചുകാലത്തെ ബ്ലൊഗിംഗ്‌ പരിചയത്തില്‍ നിന്നും ബ്ലൊഗ്‌ മൊക്ഷണം ഒരു നിത്യ സംബവം ആനെന്നു ഞാന്‍ മനസ്സിലാക്കുന്നു. ഇതു തടയുവാന്‍ ലോകമെന്‍പാടുമുള്ള കംബ്യൂട്ടര്‍ വിദഗ്ദര്‍ ശ്രമം നടത്തുന്നുമുണ്ട്‌. 'digital copy protection' എന്നൊന്നു ഗൂഗിളില്‍ തിരഞ്ഞാള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

വളരെ എളുപ്പമുള്ളതും, തീരെ ചിലവു കുരഞ്ഞതുമായ ഒരു മാര്‍ഗ്ഗം ഞാനിവിടെ നിര്‍ദ്ദേശിക്കുന്നു. ചെയ്യേണ്ടതിത്ര മാത്രം: നിങ്ങാളുടെ ഹെച്‌-റ്റി-എം-എലിന്റെ ബോഡി താഴേ കാണും വിധം മോടിഫൈ ചെയ്യുക

<body
onselectstart='return false;'>ബ്ലൊഗ്‌ സ്പോട്‌ യൂസേര്‍സിന്‌ കുരച്ചു കൂടി വിശധമായി
 • ബ്ലൊഗ്‌ സ്പോട്‌ ഡാഷ്‌ ബോര്‍ഡിലൂടെ , റ്റെമ്പ്ലേറ്റ്‌ ടാബില്‍ എത്തുക
 • 'Edit HTML' ഇല്‍ ക്ലിക്ക്‌ ചെയ്യുക
 • ആതില്‍ '<body>' എന്നു കാനുന്ന ഇടം തഴേ കാണും വിധം മോടിഫൈ ചെയ്യുക

<body
onselectstart='return false;'>

 • സേവ്‌ ചെയ്ത ശേഷം, " അടിച്ച ശേഷം, പേജൊന്നു ഒന്നു റീഫ്രെഷ്‌ ചെയ്യുക
 • പേജില്‍ നിന്നും കട്ട്‌ ചെയ്യാന്‍ പട്ടുന്നുണ്ടോ എന്നു ഒന്നു ചെക്ക്‌ ചെയ്യുക.

കുറിപ്പ്പ്പ്‌: ഇതു തകര്‍ക്കാന്‍ പറ്റാത്ത സംരക്ഷണം ഒന്നും നല്‍കുകേല, പക്ഷേ മീശ മധവനേപോലുള്ള കൊച്ചു കള്ളന്മാരില്‍നിന്നും നേരിട്ടുള്ള മോക്ഷണം ഒഴിവാക്കാം .. അത്ര മാത്രം. എന്റെ ബ്ലൊഗ്‌ ഇതേ മാതിരി പ്രൊറ്റെക്റ്റ്‌ ചെയ്തതാണേ ..കൂടുതല്‍ സംരക്ഷണം ആവശ്യം ഉള്ളവര്‍ 'DashBorad -> Setting -> Site feed' നണ്‍ ആയൊ, ഷോര്‍ട്‌ ആയൊ സെറ്റ്‌ ചെയ്തേക്കുക

Wednesday, January 2, 2008

പുത്തന്‍ പുതിയ ബ്ലൊഗുകള്‍ - മറ്റൊരു ഗാഡ്ജെറ്റ്‌


സുഹ്രുത്തുക്കളേ

പുത്തന്‍ പുതിയ ബ്ലൊഗുകള്‍ അപ്പപ്പൊള്‍ നിങ്ങളുടെ ഐ-ഗൂഗിള്‍ ഹോം-പേജില്‍ കാട്ടുവാനായി / ബ്ലൊഗില്‍ കാട്ടുവാനായി ഇതാ മറ്റൊരു ഗാഡ്ജെറ്റ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വലതു വശത്തുള്ള പ്രിവ്യു പടത്തില്‍ ഞെക്കുകഎന്താണു ഐ-ഗൂഗിള്‍, സംസയ നിവാരനത്തിനായി ഇവിടെ ഞെക്കുക

മൈലൂര്‍ വാരപ്പെട്ടി കോതമംഗലം മൂവാറ്റുപുഴ വാര്‍ത്തകള്‍

എന്റെ നാട്ടിലെ വാര്‍ത്തകള്‍ , ഗൂഗിള്‍ ന്യൂസില്‍ നിന്നും