Saturday, January 5, 2008

ബ്ലോഗിനുള്ളില്‍ മറ്റൊരു ബ്ലൊഗ്(ഓ?)

ഏറ്റവും പുതിയ ചില ബ്ലൊഗുകള്‍ ഞാന്‍ നിരീക്ഷിച്ച്പോള്‍ കണ്ടെത്തിയ പ്രവണതയാണ്‌, മറ്റൊരു പോസ്റ്റിനകുരിചുള്ള പ്രതികരണം(Comment) തന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ്‌ ആയി ചേര്‍ക്കുക എന്നത്. പ്രതികരണത്തിന്റെ വലുപ്പമാണു ഇതിനു കാരണം ആയി ചൂണ്ടികാട്ടാറുള്ളത്‌. അതിന്റെ ഔചിത്യം ചോദ്യം ചെയ്യാനല്ലാ ഞാന്‍ ഈ പോസ്റ്റ്‌ ഇടുന്നത്‌.

ഇങ്ങനെ ചെയ്യുംബോള്‍ വായനക്കാര്‍ക്കുണ്ടാവുന്ന, ഒരു പ്രശ്നം, പലപ്പൊഴും ഒരിജിനല്‍ വായിക്കതെ കമന്റ്‌ മാത്രം വായിക്കേണ്ടി വരുന്നു. ഇതിനൊരു പരിഹാരമാര്‍ഗ്ഗം ഒരിജിനള്‍ പോസ്റ്റ്‌, തന്റെ പൊസ്റ്റിനോടൊപ്പം ചേര്‍ക്കുക എന്നതാണ്‌. താഴെ കാണും വിധം നിങ്ങളുടെ പൊസ്റ്റിന്റെ HTML മോഡിഫൈ ചെയ്തുകൊണ്ട്‌, ഒരിജിനല്‍ പോസ്റ്റ്‌ ഇന്‍ക്ലൂട്‌ ചെയ്യാവുന്നതാണ്‌.


<iframe width="100%" height=300 src="http://www.mathrubhumi.com/">
</iframe>

ഉദാഹരണത്തിനായി, അഖില ബ്ലോഗ പ്രസിധ്ദനായ ബെര്‍ളിയച്ചായന്റെ ഒരു ഫൈവ്‌-സ്റ്റാര്‍ റേറ്റെട്‌ ബ്ലോഗ്‌ ഒന്നു ഞാന്‍ ഇതോടൊപ്പം ചേര്‍ക്കുന്നു

കുറിപ്പ്‌: ഇങ്ങണെ ചെയ്യുന്നത്‌ കോപ്പി-റൈറ്റ്‌ നിയമപരമായി ശരിയായിരിക്കുകേല എന്നു ചിലര്‍ ചൂണ്ടികാണിച്ചതിനാല്‍, ബെര്‍ളിച്ചായന്റെ ബ്ലൊഗു മാറ്റി എന്റേതുനന്നെ ഒന്നു ചേര്‍ക്കുന്നു

6 comments:

Vanaja said...

ithu prayOjanappeTunnavar orupaatuntaavum. Simi,aasamsakal..

അലി said...

സിമി..
പുതിയ അറിവിനു നന്ദി.
ഭാവുകങ്ങള്‍!

അഭിലാഷങ്ങള്‍ said...

സിമി,

നന്ദി..

Inji Pennu said...

ഇങ്ങിനെ ചെയ്യാന്‍ പാടുണ്ടോ? ഇല്ലായെന്ന് തോന്നുന്നൂ. ഉറപ്പില്ല. കോപ്പിറൈറ്റ് നിയമങ്ങള്‍ അനുസരിച്ചു ഇങ്ങിനെ ചെയ്യുന്നത് ശരിയല്ല എന്നാണെന്റെ തോന്നല്‍. ബെര്‍ളിയുടെ ബ്ലോഗില്‍ അത് യൂസേര്‍സിനെ കൊണ്ടെത്തിക്കുന്നില്ലല്ലോ ഇവിടെ തന്നെ വായിക്കാമെങ്കില്‍?

Anonymous said...

ഇഞ്ചിപെണ്ണിനു നന്ദി.

നിയമപരമായി ഇതു ശരിയാണോ എന്നെനിക്കറിയില്ല. മറ്റൊരു സൈറ്റില്‍ നിന്നും കടമെടുത്തതാണെന്ന അരിയിപ്പോടേയും, മാറ്റമില്ലാതേയും ചേര്‍ക്കുന്നതു കൊണ്ട്‌ തെറ്റില്ലാന്ന് എന്റെ മതം. താഴേകാണുന്ന 2 ലിങ്കുകള്‍ ഒന്നു നോക്കിയെച്ചു അഭിപ്രായം അരിയിക്കാമോ.
1. ഒരു ഗൂഗിള്‍ ഇമേജ്‌ പേജ്‌
2. http://www.answers.com/kerala

Inji Pennu said...

അവരുടെ സൈറ്റ് ഫ്രേംസ്െച്ച് കാണിക്കുന്നത് യാഹൂവും മറ്റും തടഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു. ഗൂഗിള്‍ കാഷ് അല്ലേ കാണിക്കുന്നത്? ലൈവ് സൈറ്റല്ലല്ലോ? ഇത്രേം ആലോചിച്ചാല്‍ മതി എന്ന് തോന്നുന്നൂ. മറ്റൊരു സൈറ്റില്‍ പോകാതെ ഇവിടെ തന്നെ നിന്ന് കമ്പ്ലീറ്റ് വായിക്കാന്‍ പറ്റുമെങ്കില്‍ അത് കോപ്പിറൈറ്റ് വയലേഷനവും എന്ന്? ല്ലേ?

മൈലൂര്‍ വാരപ്പെട്ടി കോതമംഗലം മൂവാറ്റുപുഴ വാര്‍ത്തകള്‍

എന്റെ നാട്ടിലെ വാര്‍ത്തകള്‍ , ഗൂഗിള്‍ ന്യൂസില്‍ നിന്നും