Wednesday, February 13, 2008

LPG സിലിണ്ടരിനും കാലാവധി : ഇന്ത്യന്‍ വീട്ടമ്മമാര്‍ക്കും, വീട്ടച്ചന്മാര്‍ക്കും

ഉപയോഗ യൊഗ്യമായ എല്‍.പി.ജി സിലിണ്ടരിനു ഒരു കാലാവധി ഉണ്ടൊ? ഉണ്ട് .. പക്ഷെ ഈ വിവരം നമ്മളിലധികം പേര്‍ക്കും അറിഞ്ഞുകൂടാ എന്നതാണു സത്യം.

കാലവധി കഴിഞ്ഞ സിലിണ്ടെ വീടുകളില്‍ ഉപയോഗിക്കുന്നത് പല അപകടങ്ങളും ഉണ്ടാക്കാം. അതിനാല്‍ സിലിണ്ടര്‍ വീട്ടില്‍ കൊണ്ടുവരുംബോള്‍ തന്നെ ഇത് ഉറപ്പ് വരുത്തുക

കാലാവധി താഴേകാണും വിധും കോഡുചെയ്ത് സിലിണ്ടരിന്റെ മുകളീലെ മൂന്നു കുറ്റികളില്‍ ഒന്നില്‍ എഴുതി ഇരിക്കും (ഉദ: D09)

ആദ്യാക്ഷരം (A,B,C,D എന്നിവയില്‍ ഒന്ന്) കാല്‍-വര്‍ഷത്തേയും (Quarter) , അടുത്ത രണ്ടു അക്കങ്ങള്‍ വര്‍ഷത്തേയും കുറിക്കുന്നു.

The alphabets stand for quarters -
A for March (First Qtr),
B for June (Second Qtr),
C for Sept (Third Qtr), &
D for December (Fourth Qtr).

ആതായത് .. D09 എന്നത് ഡിസെംബെര്‍-2009 വായിക്കണം.

--------------------------
കുറിപ്പ് : ഇവിടെ കാലാവധി എന്നതുകുണ്ട് ഉദ്ദെശിക്കുനത്, നിയമപ്രകാരം സിലിണ്ടര്‍ റ്റെസ്റ്റ് ചെയ്ത് സേഫ് ആണു എന്ന് വീണ്ടും ഉറപ്പു വരുത്തേണ്ട തിയതിയേ ആണ്

No comments:

മൈലൂര്‍ വാരപ്പെട്ടി കോതമംഗലം മൂവാറ്റുപുഴ വാര്‍ത്തകള്‍

എന്റെ നാട്ടിലെ വാര്‍ത്തകള്‍ , ഗൂഗിള്‍ ന്യൂസില്‍ നിന്നും